ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തെത്തുടര്‍ന്നുള്ള സുരക്ഷാ ആശങ്ക കണക്കിലെടുത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു. പുതിയ തീയതി അടുത്ത വര്‍ഷത്തോടെ തീരുമാനിക്കുമെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൂന്നാം തവണയാണ് നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് കാരണങ്ങള്‍ മൂലം ഏപ്രിലിലും സെപ്റ്റംബറിലും നെതന്യാഹുവിന്‍റെ സന്ദര്‍ശനം നേരത്തെ മാറ്റിയിരുന്നു. 2018ലാണ് നെതന്യാഹു മുന്‍പ് ഇന്ത്യയിലെത്തിയിട്ടുള്ളത്.

Comments: